SWISS-TOWER 24/07/2023

മകളെ വഞ്ചിച്ച കാമുകന്റെ വീടിനുമുമ്പില്‍ കുത്തിയിരുന്ന മാതാവ് ഹൃദയംപൊട്ടി മരിച്ചു

 


ADVERTISEMENT

മകളെ വഞ്ചിച്ച കാമുകന്റെ വീടിനുമുമ്പില്‍ കുത്തിയിരുന്ന മാതാവ് ഹൃദയംപൊട്ടി മരിച്ചു
കൊപ്പല്‍(കര്‍ണാടക) :മകളെ വഞ്ചിച്ച കാമുകന്റെ വീടിന് മുന്നില്‍ ഒരുമാസക്കാലം ധര്‍ണ്ണ നടത്തിയ 50കാരിയായ ഗ്രാമീണ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു.

കൊപ്പല്‍ ജില്ലയിലെ യലബുര്‍ഗയിലെ ശാന്താ ജിരാലയാണ് മകള്‍ ധ്യാമയുടെ പ്രണയത്തിന് വേണ്ടി ജീവന്‍ ബലി നല്‍കേണ്ടിവന്നത്. ഒരാഴ്ച പിന്നിട്ടപ്പോഴാണ് മകളുടെ പ്രണയത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മാതാവിന്റെ ദുരന്തകഥ പുറം ലോകമറിഞ്ഞത്.

ഗ്രാമീണ നിര്‍ധന കുടുംബത്തില്‍പ്പെട്ട ധ്യാമയുമായി കാമുകന്‍ ഹൊസഗൗഡ പ്രണയത്തിലായിട്ട് മൂന്നുവര്‍ഷത്തോളമായി. യുവാവ് സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗമാണ്. പ്രണയവിവരം ഇരുവീട്ടുകാരും അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

അപ്രതീക്ഷിതമായുണ്ടായ നീക്കങ്ങള്‍ക്കിടയില്‍ കാമുകന്‍ പൊടുന്നനെ കാമുകിയെ വഞ്ചിച്ച് നാടുവിട്ടു. ഈ വിവരമറിഞ്ഞ് ധ്യാമ ജീവനൊടുക്കാന്‍പോലും തുനിഞ്ഞു. എന്നാല്‍ ഇതിനെ സധൈര്യം നേരിടാനാണ് മാതാവ് ശാന്ത തീരുമാനിച്ചത്. ഇതേ തുടര്‍ന്നായിരുന്നു ഈ 50കാരി നേരെ ചെന്ന് കാമുകന്റെ വീട്ടിനുമുന്നില്‍ ഒരുമാസത്തോളം കുത്തിയിരുന്നത്.

മകളുടെ പ്രണയവും വിവാഹത്തിന്റെ സാക്ഷാല്‍ക്കാരത്തിനും വേണ്ടി ഒരമ്മ നടത്തിയ ഒരപൂര്‍വ്വ പോരാട്ടം ജനനേതാക്കളും, രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, ചാനല്‍ പുലികളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവം അറിഞ്ഞതുപോലുമില്ല. ഇവരുടെ അനാസ്ഥയാണ് ശാന്തമ്മയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

എന്നാല്‍ ബേവൂരു പോലീസ് ശാന്തയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും ഇവരെ മാനസികമായി പീഡിപ്പിച്ചതിനും കൊലപ്പെടുത്തിയതിനുമെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Keywords:  Karnataka, Obituary, Woman, Daughter 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia