കാസര്‍കോട്ട് അമ്മയുടെയും മകളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്ട് അമ്മയുടെയും മകളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി
SAVITHA
കാസര്‍കോട് അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തി. വിദ്യാനഗര്‍-ഉളിയത്തടുക്ക റൂട്ടില്‍ ഉദയഗിരിയിലെ വനംവകുപ്പ് ഓഫീസിന്റെ പിറകുവശത്ത് താമസിക്കുന്ന ഭരതന്റെ ഭാര്യ സീമന്തിനി(55), മകള്‍ സവിത(32) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്.

കാസര്‍കോട്ട് അമ്മയുടെയും മകളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി
SEEMANTHINI
സവിത വിദ്യാനഗര്‍ ആസ്ഥാനമായുള്ള കെ.സി.എം.പി സഹകരണസംഘം ജീവനക്കാരിയാണ്. ജയരാജന്‍, പ്രശാന്ത് എന്നിവര്‍ സഹോദരങ്ങളാണ്. മുന്നറിയിപ്പില്ലാതെ ജോലിക്ക് ഹാജരാവാത്തതിനാല്‍ സൊസൈറ്റിയിലെ സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീട്ടിലാകെ തിരഞ്ഞിട്ടും സവിതയെയും മാതാവിനെയും കണ്ടെത്താനായില്ല.

ഈ വിവരം തൊട്ടടുത്ത് കട നടത്തുന്ന ബന്ധുവിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം അറിവായിട്ടില്ല.

Keywords: Kasaragod, Kerala, Mother, Woman, Dead Body, Well,  Obituary, Daughter    



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia