Found Dead | മകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു; ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും പ്രദേശവാസികളും

 


ആലപ്പുഴ: (www.kvartha.com) മകനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ട മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുറക്കാട് പഞ്ചായത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.

Found Dead | മകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു; ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും പ്രദേശവാസികളും

മീന്‍പിടുത്ത തൊഴിലാളിയാണ് നിധിന്‍. നിധിനെ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു.

ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം വീട്ടിലെത്തിച്ചു. അമ്മയുടേയും മകന്റേയും ആകസ്‌കമിക മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും പ്രദേശവാസികളും. നിധിന്‍ മരിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Mother and Son Found Dead in House, Alappuzha, News, Local News, Dead, Obituary, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia