തിരുവനന്തപുരത്ത് വിഷം അകത്ത് ചെന്നനിലയില്‍ കണ്ടെത്തിയ അമ്മയ്ക്ക് പിന്നാലെ മൂത്ത മകളും മരണത്തിന് കീഴടങ്ങി; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
Dec 17, 2021, 08:38 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.12.2021) വിഷം അകത്ത് ചെന്നനിലയില്‍ കണ്ടെത്തിയ അമ്മയ്ക്ക് പിന്നാലെ മൂത്ത മകളും മരണത്തിന് കീഴടങ്ങി. വെഞ്ഞാറമ്മൂട് കുന്നുമുകള്‍ സ്വദേശി ശ്രീജ വ്യാഴാഴ്ച രാവിലെ മരിച്ചിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒമ്പത് വയസുകാരിയായ മകള്‍ ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. ഏഴും, മൂന്നരയും വയസ് പ്രായമുള്ള ഇളയ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.

ശീതള പാനീയത്തില്‍ എലി വിഷം കലര്‍ത്തി കുടിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച ദിവസം വൈകുന്നേരം വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ശ്രീജയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. താനും മക്കളും വിഷം കഴിച്ചെന്ന് ചികിത്സിച്ച ഡോക്ടറോട് ഷീബ വെളിപ്പെടുത്തുകയായിരുന്നു.
ഇതോടെ നാലുപേരെയും മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരണപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.