കോഴിക്കോട് നിന്ന് മടങ്ങവെ എടക്കാട് വെച്ച് ട്രെയിനിൽ നിന്ന് വീണു; മൂത്തേടത്ത് സ്കൂൾ ലാബ് അസിസ്റ്റന്റ് മരിച്ചു
ADVERTISEMENT
●എം എം മഹേശൻ ആണ് മരിച്ചത്
●ചികിത്സയിലുള്ള അമ്മയെ കണ്ട് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു
●വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്
●ശനിയാഴ്ച മൂത്തേടത്ത് സ്കൂളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും
●സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും
തളിപ്പറമ്പ്: (KVARTHA) മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് എം എം മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്ത് നിന്ന് വീട്ടിലേക്ക് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ മടങ്ങവെയാണ് അപകടം സംഭവിച്ചത്. ജൂൺ 12 വെള്ളിയാഴ്ച രാത്രി എടക്കാട് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ജൂൺ 13 ശനിയാഴ്ച പകൽ 12 മണി മുതൽ ഒരു മണി വരെ മൂത്തേടത്ത് സ്കൂളിലും, ഒരു മണി മുതൽ നാല് മണി വരെ വെള്ളിക്കിൽ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ഇതിന് പിന്നാലെ കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ വെച്ച് സംസ്കാരം നടക്കും. മൂത്തേടത്ത് സ്കൂളിലെ റിട്ടയേർഡ് പ്യൂൺ പരേതനായ സി സി കരുണാകരൻ നമ്പ്യാരുടെയും എം എം ശാരദയുടെയും മകനാണ് മരിച്ച മഹേശൻ.
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ ലാബ് അസിസ്റ്റന്റായ ബീന കെ പി ആണ് ഭാര്യ. കെ പി അഭിഷേകും മംഗളൂരുവിൽ വിദ്യാർഥിയായ കെ പി ദേവികയുമാണ് മക്കൾ. കാഞ്ഞിലേരിയിൽ കച്ചവടം നടത്തുന്ന ഉമേഷ് എം എം, മായ എം എം, കുറുമാത്തൂർ ജിവിഎച്ച്എസ്എസ് അധ്യാപകനായ മധു എം എം തുടങ്ങിയവരാണ് മഹേശന്റെ സഹോദരങ്ങൾ.
നാട്ടിലെ വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: M.M. Mahesan, a 54-year-old lab assistant at Taliparamba Moothedath Higher Secondary School, tragically died after falling from the Executive Express at Edakkad while returning home from Kozhikode.
#TaliparambaNews #TrainAccident #KannurNews #KeralaNews #LocalNewsMalayalam #Obituary #AnjanaNews
