MK Raghavan | സതീശന്‍ പാച്ചേനി: നഷ്ടമായത് ആത്മസമര്‍പണം മുഖമുദ്രയാക്കിയ സഹപ്രവര്‍ത്തകനെയെന്ന് എംകെ രാഘവന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആത്മാര്‍ഥതയും ആത്മസമര്‍പണവും കൈമുതലാക്കിയ സഹപ്രവര്‍ത്തകനെയും സഹോദരനെയുമാണ് സതീശന്‍ പച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രടറി എംകെ രാഘവന്‍ എംപി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുജീവിതം ആരംഭിച്ച സതീശന്‍ പാച്ചേനി ഞാന്‍ കോഴിക്കോട് മത്സരിക്കാന്‍ എത്തുന്ന കാലം വരെ കണ്ണൂരില്‍ എന്റെ സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നു.
            
MK Raghavan | സതീശന്‍ പാച്ചേനി: നഷ്ടമായത് ആത്മസമര്‍പണം മുഖമുദ്രയാക്കിയ സഹപ്രവര്‍ത്തകനെയെന്ന് എംകെ രാഘവന്‍ എംപി

വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ഥതയും കൂറും കൈമുതലാക്കി സ്വപ്രയത്‌നത്തിലൂടെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വരെയായ സതീശന്‍ പാച്ചേനി ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ അനിതര സാധാരണമായ മികവ് കാണിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ് കെട്ടിടം പൂര്‍ത്തീകരിച്ചത് ശ്രമങ്ങളുടെ ഭാഗമായാണ്. മലമ്പുഴ പോയ പോലെ സിപിഎമിന് ശക്തമായ അടിത്തറയുള്ള ഒരു മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന അതികായനെതിരെ അതിശക്തമായ പോരാട്ടം കാഴ്ചവച്ച് തന്റെ പ്രവര്‍ത്തന മികവ് അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

ഇത്തരത്തില്‍ സംഘടന നിര്‍ദ്ദേശിക്കുന്ന ഏത് ഉത്തരവാദിത്തവും ഒരു മടിയും കൂടാതെ ഏറ്റെടുക്കാനുള്ള പ്രാപ്തി പാച്ചേനി എന്നും പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷഭരിതമായ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ മിതത്വവും ലാളിത്യവും മുഖമുദ്രയാക്കിയ സതീശന്‍ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. മികച്ച സംഘാടകനും കറപുളാത്ത പൊതുജീവിതത്തിന് ഉടമയുമായിരുന്നു സതീശന്‍ പാച്ചേനി. ഒരുപാട് ഉയരത്തില്‍ സഞ്ചരിക്കേണ്ടിയിരുന്ന സഹപ്രവര്‍ത്തകനെയാണ് പാച്ചേനിയുടെ അകാലവിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് എംകെ രാഘവന്‍ എംപി ചൂണ്ടിക്കാട്ടി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Kerala Congress, Congress, Obituary, MK Raghavan MP, Satheeshan Pacheni, MK Raghavan MP about Satheeshan Pacheni.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia