2 ദിവസം മുന്‍പ് രാത്രി ജോലിക്കിടെ കാണാതായ ഹോടെല്‍ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇടുക്കി: (www.kvartha.com 03.09.2021) ജോലിക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഇക്കാനഗറിലെ സ്വകാര്യ ഹോടെല്‍ തൊഴിലാളിയായ തൃശ്ശൂര്‍ സ്വദേശി കണ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാറിലെ സ്വകാര്യ ഹോടെലില്‍ നിന്നും 2 ദിവസം മുന്‍പ് യുവാവിനെ കാണാതായതായി സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 
Aster mims 04/11/2022

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി എട്ടരയ്ക്ക് ജോലിക്കിടെ കാണാതായ യുവാവിനെ സുഹൃത്തുകളും ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഹോടെലുടമ മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

2 ദിവസം മുന്‍പ് രാത്രി ജോലിക്കിടെ കാണാതായ ഹോടെല്‍ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍


മൊബൈല്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ എഞ്ചിനീയറിംങ്ങ് കോളജിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിഷം അകത്തുചെന്ന് മരിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  News, Kerala, State, Idukki, Dead Body, Death, Police, Complaint, Obituary, Missing young man dead body found in Idukki
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia