മലകയറ്റത്തിന് പോയ യുവഎഞ്ചിനീയറുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തി
Jul 17, 2012, 09:51 IST
ADVERTISEMENT
ബാംഗ്ലൂര്‍ : മലകയറ്റത്തിന് പോയ യുവ എഞ്ചിനീയറുടെ മൃതദേഹം ബണ്ണേര്ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന കൊടുംകാട്ടില്‍ കണ്ടെത്തി.
കാട്ടാനയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് സംശയിക്കുന്നു. സത്വിക്ക് ശാസ്ത്രി എന്ന യുവാവാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് സത്വിക്കും കൂട്ടുകാരും ചേര്‍ന്ന് മലകയറ്റത്തിന് പുറപ്പെട്ടത്.
റാഗിഹള്ളിയിലെ കിഴുക്കാംതൂക്കായ മലയടിവാരത്തില്‍ യുവ സംഘത്തെ തദ്ദേശീയരില്‍ ചിലര്‍ കണ്ടിരുന്നു. രാത്രി ഏറെ വൈകിയപ്പോഴാണ് സത്വിക്ക് ശാസ്ത്രി കൂട്ടം തെറ്റി കൊടുംകാട്ടില്പ്പെട്ടത്. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനമേഖലയിലെ താമസക്കാരും നാട്ടുകാരും ചേര്‍ന്ന് രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും സത്വിക്കിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Keywords: Bangalore, Obituary, National, Engineering Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.