Body Found | തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ രാജ് കുമാറാണ് (23) മരിച്ചത്. ബീഹാര്‍ സ്വദേശിയാണ്. രാവിലെ പൊഴിയുടെ തെക്ക് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Aster mims 04/11/2022

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ഓടെയായിരുന്നു അപകടം നടന്നത്. പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് യുവാവ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച കാണാതായ രാജ് കുമാറിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അഗ്‌നിശമന സേന സ്‌കൂബാ സംഘം, തോട്ടപ്പള്ളി തീരദേശ പൊലീസ്, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Body Found | തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; മൃതദേഹം കണ്ടെത്തി


Keywords:  News, Kerala, Kerala-News, Alappuzha-News, Obituary, Missing, Man, Dead Body, Thottappally, Missing man's body found from Thottappally.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia