Found dead | പുതിയതെരുവില്‍ നിന്നും കാണാതായ ടാക്‌സി ഡ്രൈവറെ മാട്ടൂലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 10, 2022, 16:54 IST
കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ പുതിയതെരുവില്‍ നിന്നും കാണാതായ ടാക്‌സി ഡ്രൈവര്‍ പ്രദീപനെ (57) മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മാട്ടൂല്‍ സെന്‍ട്രല്‍ കടപ്പുറത്ത് കരയ്ക്കടിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രദീപന്റെതാണെന്ന് തിരിച്ചറിഞ്ഞത്.
ഉത്രാടം നാളില്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ പ്രദീപനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയിലാണ് മൃതദേഹം മാട്ടൂല്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പുതിയതെരു ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതയായ രജിതയാണ് പ്രദീപന്റെ ഭാര്യ.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kannur, Top-Headlines, Found Dead, Dead, Missing, Obituary, Investigates, Missing man found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.