മിസ്ഡ് കോള്‍ പ്രണയം: യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മിസ്ഡ് കോള്‍ പ്രണയം: യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍
മടിക്കേരി(കുടക്) : മിസ്ഡ് കോള്‍ പ്രണയത്തിന് പുതിയ നിഷ്ഠൂരമായ പാഠഭേദം കുടക് ജില്ലയില്‍ അരങ്ങേറി. മിസ്ഡ് കോളിലൂടെ പ്രണയിച്ച യുവതിയെ വിളിച്ചുവരുത്തി ലോഡ്ജില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കൊലപ്പെടുത്തിയ കാമുകന്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായി.

കുടക് സ്വദേശിനിയും കോയമ്പത്തൂരിലെ ഒരു ഫാക്ടറിയില്‍ ജീവനക്കാരിയുമായ ഗീത എന്ന ലത(30)ആണ് കൊല ചെയ്യപ്പെട്ടത്. കാമുകന്‍ കുടക് ഷെട്ടിഗേരി രവി എന്ന കുട്ടണ്ണയാണ് അറസ്റ്റിലായത്.

ആറുമാസം മുമ്പാണ് രവിയും ഗീതയും ഒരു മിസ്ഡ് കോളിലൂടെ പരിചിതരായത്. ഈ പരിചയപ്പെടല്‍ പ്രണയത്തിലെത്തുകയും രവി ഗീതയെ വീരാജ്‌പേട്ടയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കാമുകന്റെ വിളികേട്ടെത്തിയ ഗീതയെ രവി നഗരത്തിലെ ഒരു ലോഡ്ജിലെത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.


ജൂണ്‍ 15നായിരുന്നു ഇവരുടെ കൂടിചേരല്‍. കൊലയ്ക്ക് പ്രേരിപ്പിച്ചത് താന്‍ പ്രതീക്ഷിച്ചതുപോലെ യുവതി സുന്ദരിയായിരുന്നില്ലെന്നും വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണെന്ന വിവരം മറച്ചുവെച്ചത് മൂലമാണെന്നും രവി പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലുണ്ട്. ഗീതയെ മദ്യപിപ്പിച്ച ശേഷം കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഗീത വീരാജ്‌പേട്ടയിലെ ടോറ ഗ്രാമവാസിയാണ്. താമസിച്ച ലോഡ്ജിലെ ഒളിക്യാമറയില്‍ പതിഞ്ഞ ഇരുവരുടെയും ദൃശ്യങ്ങളാണ് രവിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. മൈസൂരിലെ മേല്‍വിലാസമായിരുന്നു ലോഡ്ജില്‍ നല്‍കിയത്. ഇതനുസരിച്ച് മൈസൂരില്‍ പോലീസെത്തുമ്പോഴേക്കും രവി ബാംഗ്ലൂരിലേക്ക് കടന്നു. കോടതിയില്‍ ഹാജരാക്കിയ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Keywords:  Karnataka, National, Obituary, Missed Call, Love, Murder, Woman 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia