നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മിമിക്രി കലാകാരന്‍ മരിച്ചു; സുഹൃത്തിന് പരിക്ക്

 


കുത്തുപറമ്പ്: (www.kvartha.com 26.02.2020) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരനായ യുവ മിമിക്രി കലാകാരന്‍ മരിച്ചു. ബസ് ഡ്രൈവറും നിലവില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായ ഇ എം വില്ലയില്‍ കൃഷ്ണന്റെയും പുഷ്പവല്ലിയുടെയും മകന്‍ പാനുണ്ട പാച്ചപൊയ്കയിലെ കെ വിനോദ്കുമാര്‍ (42) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുറക്കളം പെട്രോള്‍ പമ്പിനടുത്താണ് അപകടം. മാനന്തവാടിയിലെ തറവാട്ട് വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇയാളുടെ സുഹൃത്തായ അമിത്താണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മിമിക്രി കലാകാരന്‍ മരിച്ചു; സുഹൃത്തിന് പരിക്ക്

ഭാര്യ: സി പി ജിന. മക്കള്‍: വിഷ്ണുപ്രിയ, ദേവനന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കതിരൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Mimicry artist died auto accident, News, Local-News, Accidental Death, Injured, Obituary, Injured, Police, Case, Friend, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia