Accident | പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്കൻ വാഹനമിടിച്ച് മരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു.
● അപകടം വരുത്തിയ വാഹനം കണ്ടെത്താനായിട്ടില്ല.
● വിവാഹ വാഹനം നിയന്ത്രണം വിട്ട് ബസുകളിൽ ഇടിച്ചു.
കണ്ണൂർ: (KVARTHA) പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്കൻ വാഹനമിടിച്ച് ദാരുണമായി മരിച്ചു. അവിഞ്ഞിയിലെ കല്ലേൻ രാമചന്ദ്രൻ (48) ആണ് മരിച്ചത്. പിലാത്തറ മണ്ടൂരില്‍ ചൊവ്വാഴ്ച രാവിലെ 5.30 മണിയോടെയായിയുന്നു അപകടം.
അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. കല്ലേൻ രാമചന്ദ്രന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം മറ്റൊരു സംഭവത്തിൽ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ വധൂവരന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. അഞ്ചരക്കണ്ടി മുഴപ്പാലയിലെ ഷിജിൽ (29), ഭാര്യ കൊട്ടോടിയിലെ ആതിര (28), കാർ ഡ്രൈവർ ജാമിൻ പ്രകാശ് (31), റോഡരികിലുണ്ടായിരുന്ന വിദ്യാർഥി വെള്ളൂരിലെ ഹനാൻ എന്നിവർക്കാണ് പരിക്കേറ്റത്.
A middle-aged man was killed in a hit-and-run accident while on a morning walk in Kannur. In a separate incident, a wedding car met with an accident, injuring four people.
#KannurAccident #HitAndRun #WeddingAccident #KeralaNews #TrafficSafety