Vidyasagar's Death | 'കോവിഡ്-19 അല്ല, 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു'; വിദ്യാസാഗര്‍ മരിച്ചത് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

 




ചെന്നൈ: (www.kvartha.com) ബെംഗ്‌ളൂറിലെ പ്രമുഖ വ്യവസായിയായിരുന്ന വിദ്യാസാഗര്‍ മരിച്ചത് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. വിദ്യാസാഗര്‍ 95 ദിവസം ചികിത്സയുമായി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നും കോവിഡ്-19 ബാധിച്ചല്ല മരിച്ചതെന്നും മന്ത്രി ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

താന്‍ രണ്ടാഴ്ച മുമ്പ് വിദ്യാസാഗറിനെ ആശുപത്രിയില്‍ കണ്ടപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സര്‍കാരിന് ചെയ്യാന്‍ പറ്റാവുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നുവെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

'കഴിഞ്ഞ 95 ദിവസത്തോളം വിദ്യാസാഗര്‍ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ എക്‌മൊ (ECMO) ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവയ്ക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടയില്‍ മരണം സംഭവിച്ചു'- സുബ്രഹ്മണ്യന്‍ പറഞ്ഞു.

വിദ്യാസാഗറിന് കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ചിരുന്നുവെങ്കിലും മരണകാരണം കോവിഡ് അല്ല. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിനുള്ള കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

Vidyasagar's Death | 'കോവിഡ്-19 അല്ല, 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു'; വിദ്യാസാഗര്‍ മരിച്ചത് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി


തെന്നിന്‍ഡ്യന്‍ ചലച്ചിത്ര നടി മീന ഭാര്യയാണ്. 2009 ലാണ് വിദ്യാസാഗറും മീനയും വിവാഹിതരായത്. ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്‍ഡ്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. 

Keywords:  News,National,India,chennai,Tamilnadu,Health,Health Minister,Minister, Death,Obituary,Actress, Meena’s husband Vidyasagar died while waiting for organ transplant, not of Covid-19: Tamil Nadu health minister 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia