നാടിനെ നടുക്കി ഒരു മരണം: യുവ മെഡിക്കൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു


● ചക്കരക്കൽ മക്രേരിയിലെ ബന്ധുവീട്ടിൽവെച്ചാണ് സംഭവം.
● ശ്വാസംമുട്ടലിന് ചികിത്സ തേടിവരികയായിരുന്നു.
● ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
കണ്ണൂർ: (KVARTHA) കണ്ണൂരിൽ ബന്ധു വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വടകര, മേപ്പയിൽ റോഡിലെ കൃഷ്ണപുരം സ്വദേശി തമന്ന മുരളിയാണ് (23) മരിച്ചത്.
ബെംഗളൂരിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് തമന്ന. കഴിഞ്ഞ ദിവസം ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്രേരി ബാവോട്ട് എന്ന സ്ഥലത്തുള്ള ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസംമുട്ടലിന് തമന്ന ചികിത്സ തേടിവരികയായിരുന്നു. താഴത്ത് മുരളി മണിയൂർ-രശ്മി ദമ്പതികളുടെ മകളാണ്. പൂജ, കാർത്തിക് എന്നിവരാണ് സഹോദരങ്ങൾ.
ഈ ദുരന്തത്തിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക. ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
Article Summary: A medical student from Vatakara died after collapsing at her relative's home in Kannur.
#Kannur #MedicalStudent #Demise #Kerala #Tragedy #Vatakara