മട്ടന്നൂരിൽ വാഹനാപകടം; ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന വിമുക്തഭടൻ മരിച്ചു

 
The site of the tragic bike accident in Mattannur where MK Divakaran lost his life.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഭാര്യ വിജിനയ്ക്കും (42) മകൻ അഹാലിനും പരിക്കേറ്റു.
● പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● ഗുരുതരമായി പരിക്കേറ്റ ദിവാകരൻ ആശുപത്രിയിൽ വെച്ച് മരിച്ചു.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കരിക്കും.

കണ്ണൂർ: (KVARTHA) ജില്ലയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ വിമുക്തഭടൻ ദാരുണമായി മരിച്ചു. മട്ടന്നൂർ കൊടോളിപ്പറമ്പിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കോൺക്രീറ്റ് വാൾവിൽ ഇടിച്ചു വയലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

ഈ അപകടത്തിൽ തെരൂർ സ്വദേശിയായ എം.കെ. ദിവാകരൻ (54) ആണ് മരിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Aster mims 04/11/2022

കൊടോളിപ്രം പൈപ്പ് ലൈൻ റോഡിൽ രാത്രി 7.45 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമുക്തഭടനായ ദിവാകരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് വൈകുന്നേരത്തോടെ സംസ്കരിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: A retired soldier died in a bike accident in Mattannur, Kannur, on Sunday night. The bike he was riding with his wife and son lost control and crashed into a concrete wall. His wife and son sustained injuries and are hospitalized. The deceased was identified as M.K. Divakaran (54) from Theroor.

#MattannurAccident, #RoadAccident, #ExServicemanDies, #KannurNews, #BikeAccident, #TragicLoss

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia