വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 16 തൊഴിലാളികള്‍ വെന്ത് മരിച്ചു

 


ADVERTISEMENT

വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 16 തൊഴിലാളികള്‍ വെന്ത് മരിച്ചു
വിശാഖപട്ടണം: വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഓഫീസര്‍മാരടക്കം 16 തൊഴിലാളികള്‍ വെന്ത് മരിച്ചു. ബുധനാഴ്ച രാത്രി മൂന്നാമത്തെ യൂണിറ്റിലെ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിലാണ്‌ തൊഴിലാളികള്‍ വെന്ത് മരിച്ചത്. 20ലേറെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.

പുതുതായി പണിത ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാണോ എന്ന്‌ പരിശോധിക്കുന്നതിനിടയിലാണ്‌ പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരിലേറേയും കരാര്‍ തൊഴിലാളികളാണ്‌. പൊട്ടിത്തെറി നടക്കുമ്പോള്‍ ഡിജിഎം റാങ്കിലുള്ള ഓഫീസര്‍മാര്‍ അടക്കം 31 തൊഴിലാളികളാണ്‌ പ്ലാന്റിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. പൊട്ടിത്തെറി നടക്കുമ്പോള്‍ ഓസിജന്‍ പ്ലാന്റിനു സമീപം എത്രതൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന്‌ വ്യക്തമല്ല

 പരിക്കേറ്റ തൊഴിലാളികള്‍ക്ക് 80 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പ്ലാന്റില്‍ മെയിന്റനന്‍സ് ജോലികള്‍ ഒന്നും നടക്കാറില്ലെന്ന്‌ തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Keywords:  National, Obituary, visakhapatnam,  Andhra Pradesh


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia