Obituary | കൊല്ലം മറ്റമന കിളികൊല്ലൂരിലെ മേരി വർഗീസ് നിര്യാതയായി
Updated: Nov 8, 2024, 16:46 IST
Photo: Arranged
● ഹണ്ട് മലയാളം മാർകറ്റിംഗ് വിഭാഗം തലവർ ലെജീവ് സാബു പേരമകനാണ്.
● നവംബർ 9ന് പനമ്പിള്ളിനഗറിൽ ശുശ്രൂഷകൾ ആരംഭിക്കും.
കൊല്ലം: (KVARTHA) മറ്റമന കിളികൊല്ലൂരിലെ മേരി വർഗീസ് (93) നിര്യാതയായി. മുംബൈയിലെ ഗോദ്രേജ് സോപ്സ് ലിമിറ്റഡിൽ നിന്ന് വിരമിച്ച പരേതനായ എം.ഐ. വർഗീസിന്റെ ഭാര്യയാണ്. നവംബർ 8, വെള്ളിയാഴ്ച രാവിലെ 10.45നാണ് അന്ത്യം സംഭവിച്ചത്.
മക്കൾ: സുജ മാമ്മൻ, പരേതനായ സാബു എം. വർഗീസ്. മരുമക്കൾ: മാമ്മൻ ജേക്കബ്, പരേതയായ ലീജാ സാബു. ഡെയ്‌ലി ഹണ്ട് മലയാളം മാർകറ്റിംഗ് വിഭാഗം തലവർ ലെജീവ് സാബു പേരമകനാണ്.
നവംബർ 9, ശനിയാഴ്ച രാവിലെ 9.30ന് പനമ്പിള്ളിനഗർ ഭവനത്തിൽ (Flat 304 IIDL Aerie, ശിഹാബ് തങ്ങൾ റോഡ്) ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് ഉച്ചക്ക് 12 മണിയോടെ കുറുപ്പംപടിയിലെ സെന്റ് മേരീസ് യാക്കോബയ് കത്തീദ്രൽ പള്ളിയിൽ സംസ്കരിക്കുന്നതും ആണ്.
#MaryVarghese #Obituary #KollamNews #KeralaObituary #DeathAnnouncement #KollamFamily
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.