മാധ്യമപ്രവര്‍ത്തകന്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

റാഞ്ചി: ഛത്തീസ്ഗഡില്‍  മാധ്യമപ്രവര്‍ത്തകന്‍  മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിന്ദി ദിനപത്രമായ ദേശബന്ദുവിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായി റെഡ്ഡിയാണ് (51)  കൊല്ലപ്പെട്ടത്.

റായ്പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയുള്ള ബസഗുഡ ബീജാപൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.  ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ റെഡ്ഡിയെ അവിടുത്തെ  മാര്‍ക്കറ്റില്‍ വെച്ച് മൂര്‍ച്ചയേറിയ കത്തികൊണ്ട് അക്രമികള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പത്തോളം വരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് റെഡ്ഡിയെ കൊലപ്പെടുത്തിയത്. റെഡ്ഡിയെ അക്രമിച്ചശേഷം സംഘം രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചു കിടന്ന സായി റെഡ്ഡിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍  മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുഅക്രമത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്നുപോയ റെഡ്ഡി ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. 2008ല്‍ മാവോയിസ്റ്റ്  ബന്ധം ആരോപിച്ച്   റെഡ്ഡിയെ ജയിലിലടച്ചിരുന്നു. ഈ സംഭവം ഛത്തീസ്ഗഡില്‍  വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ദേശബന്ധുവില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് റെഡ്ഡി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വികലാംഗനായ വയോധികനെ ഡോക്ടറും ജീവനക്കാരും ആശുപത്രിയില്‍ നിന്ന് തള്ളിപ്പുറത്താക്കി

Keywords:  Attack, Hospital, Jail, National, Natives, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia