ഏറ്റുമാനൂരില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
Jun 7, 2016, 10:50 IST
ഏറ്റുമാനൂര്‍(കോട്ടയം): (www.kvartha.com 07.06.2016) ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. കാണക്കാരി ജംക്ഷനു സമീപം ഹോട്ടല്‍ മാലിന്യങ്ങള്‍ നിറഞ്ഞ ടാങ്കിലെ ചെളിയും പൈപ്പിലെ തടസ്സവും നീക്കാന്‍ മാന്‍ഹോളിലൂടെ ഇറങ്ങിയ കാണക്കാരി സൂര്യകുന്നേല്‍ (പേക്കാടന്‍കുഴി) ബിനോയി ജോസഫും (35) ഏറ്റുമാനൂര്‍ ഊറ്റക്കുഴി താഴത്തുമാക്കാട്ടില്‍ ദേവസ്യ ചാക്കോയും (ജോമോന്‍–45) ആണു മരിച്ചത്.
അബോധാവസ്ഥയില്‍ മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്ത ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചില്ലെങ്കിലും രക്ഷപ്പെടുത്താനായില്ല. എംസി റോഡരികിലെ ഗ്രാന്‍ഡ് ഫാമിലി റസ്റ്ററന്റ് ആന്‍ഡ് ബേക്കറിക്കു മുന്നിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
ഹോട്ടല്‍ മാലിന്യത്തില്‍ മുഖംപൂഴ്ത്തി അബോധാവസ്ഥയില്‍ കിടന്ന യുവാക്കളെ ലോഡിങ് തൊഴിലാളി കടപ്ലാമറ്റം നാഗവേലില്‍ ജോസ് മാന്‍ഹോളിലൂടെ ഇറങ്ങി പുറത്തെടുത്തു.

Keywords: Kottayam, Kerala, Dead, Obituary, Youth, Manhole tragedy. Manhole, Eatumanoor, Kerala News. Obit News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.