Accident Deaths | ബൈക് അപകടത്തില്‍ മരിച്ച മകന് പിന്നാലെ പിതാവും വിടവാങ്ങി; ഇരട്ട മരണത്തിന്റെ വേദനയില്‍ കുടുംബം
Oct 14, 2022, 20:28 IST
കണ്ണൂര്‍: (www.kvartha.com) തലശേരി- കണ്ണൂര്‍ ദേശീയ പാതയിലുണ്ടായ ബൈക് അപകടത്തില്‍ മരിച്ച മകനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ സഹയാത്രികനായ പിതാവും മരണമടഞ്ഞു. രണ്ടാഴ്ച മുന്‍പ് തലശേരി- കണ്ണൂര്‍ ദേശീയപാതയിലെ കൊടുവള്ളിയില്‍ ബൈകില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് മഠത്തിനടുത്തുള്ള റഹ്മാനിയ മസ്ജിദ് മഹലില്‍ മാട മില്ലത്ത് ഉമര്‍ (63) ആണ് മരിച്ചത്.
കഴിഞ്ഞ 29 ന് പുലര്‍ചെയാണ് അപകടമുണ്ടായത്. ചാല മിംസിലും, പിന്നീട് കോഴിക്കോട് മെഡികല്‍ കോളജിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. നേരത്തെ അപകടത്തില്‍ ഉമ്മറിന്റെ മകന്‍ ശംസീര്‍ (27) സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. തലശ്ശേരി മാര്‍കറ്റില്‍ മീന്‍ വ്യാപാരിയായിരുന്നു. മാര്‍കറ്റിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. പികെ ശാഹിദയാണ് ഭാര്യ.
സംഭവത്തില്‍ കാര്‍ യാത്രക്കാരനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. വര്‍ഷങ്ങളായി തലശേരി മാര്‍കറ്റില്‍ മീന്‍ വില്‍പനക്കാരനാണ് ഉമര്‍. തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മകനും ഉമറും സഞ്ചരിച്ച ബൈകില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശംസീറിനെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഉമര്‍. മീന്‍ വ്യാപാര മേഖലയില്‍ ജോലിചെയ്തു ജീവിക്കുന്ന പിതാവിന്റെയും മകന്റെയും മരണത്തോടെ കുടുംബത്തിന് അത്താണി നഷ്ടപ്പെട്ടിരിക്കുകയാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Died, Man who was undergoing treatment in accident died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.