Obituary | ബൈക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വഴി യാത്രക്കാരന്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇരിട്ടി കീഴൂരില്‍ ബൈകിടിച്ച് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. കുളിച്ചെമ്പ്രയിലെ എം പി സൂരജ് ബാബു (46) ആണ് ശനിയാഴ്ച വൈകീട്ടോടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകവെ കീഴൂര്‍ ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം.
   
Obituary | ബൈക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വഴി യാത്രക്കാരന്‍ മരിച്ചു

കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡികല്‍ കോളജിലേക്ക് മാറ്റി. ബോധം തെളിയാതിരുന്നതിനാല്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ അസാധ്യമായി. പരേതനായ ഗംഗാധരന്‍ (മുന്‍ ത്രിവേണി സൂപര്‍ മാര്‍കറ്റ് ജീവനക്കാരന്‍) - എം പി സുശീല (മുന്‍ അധ്യാപിക, ഇരിട്ടി ഹൈസ്‌കൂള്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത. സഹോദരി: ചിഞ്ചു.

Keywords: Accident News, Iritty News, Kerala News, Malayalam News, Man who injured in bike accident, died.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia