ഓംലറ്റില്‍ ഉള്ളിയിട്ടില്ല; വ്യാപാരിയെ വെടിവെച്ചു വീഴ്ത്തി

 


ലക്‌നൗ: ഉത്തര്‍പ്രദേശിലെ എതാഹ് ടൗണില്‍ ഓംലറ്റില്‍ ഉള്ളിയിടാത്തതിന്റെ പേരില്‍ വ്യാപാരിയെ വെടിവെച്ചു വീഴ്ത്തി. ചൊവ്വാഴ്ചയാണ് സംഭവം. ലക്‌നൗവിന് 265 കിലോമീറ്റര്‍ അകലെയുള്ള അലീഗഞ്ചിലെ എത്ഹയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഓംലറ്റ് ഉണ്ടാക്കുന്ന കടയില്‍ ചെന്ന് നിരവധി കേസുകളില്‍ പ്രതിയായ പൂജാരി തനിക്കും കൂട്ടുകാര്‍ക്കും മുട്ട ഓംലറ്റുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഓംലറ്റ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ ഉള്ളിയിട്ടിട്ടില്ലെന്ന് മനസിലായി.

ഇക്കാര്യത്തെ ചൊല്ലി വ്യാപാരിയായ ദീപു കശ്യപിനോട് പ്രതിയായ പൂജാരി ഉള്‍പെടെയുള്ള സംഘം വാക്കേറ്റം നടത്തി. എന്നാല്‍ കഴിഞ്ഞ കുറേദിവസമായി ഉള്ളിക്ക് വില കൂടി വരുന്നതിനാല്‍  വാങ്ങിവെക്കാറില്ലെന്ന് ദീപു കശ്യപ് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ പൂജാരി തന്റെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ദീപുകശ്യപിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഓംലറ്റില്‍ ഉള്ളിയിട്ടില്ല; വ്യാപാരിയെ വെടിവെച്ചു വീഴ്ത്തിഉടന്‍ തന്നെ ദീപുകശ്യപിനെ ആശുപത്രിയില്‍ എത്തിച്ചു. ആഗ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ അശുതോഷ് പാണ്ഡെയാണ് പൂജാരി ഉള്‍പെടെയുള്ള സംഘം നിരവിധി കേസുകളില്‍ പ്രതിയാണെന്ന് വെളിപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന പോലീസ് കേസെടുത്തു. പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Also Read:
നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

Keywords:  Uttar Pradesh,Etah town,Lucknow,putting onions in omelette, Gun attack, Hospital, Dead, Case, Arrest, Obituary, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia