ഗര്‍ഭിണിയായ ഭാര്യയെയും പിഞ്ചു മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു
Dec 6, 2015, 23:55 IST
കോഴിക്കോട്: (www.kvartha.com 06.12.2015) കൊയിലാണ്ടിയില്‍ ഗര്‍ഭിണിയായ ഭാര്യയെയും ആറുമാസം പ്രായമായ മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവണ്ണൂര്‍ കുനിയില്‍താഴം മാനാരി നെല്ലൂളിപറമ്പില്‍ പ്രശാന്താണ് (29) ജീവനൊടുക്കിയത്.
ഭാര്യ അനുഷയെയും (21) മകന്‍ അഹിന്ത് കൃഷ്ണയെയും (ആറു മാസം) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രശാന്ത് തൂങ്ങിമരിച്ചത്. അനുഷയും കുട്ടിയും കഴിഞ്ഞ ദിവസമാണ് കാട്ടിലപ്പീടികയിലെസ്വന്തം വീട്ടിലെത്തിയത്. രാത്രി 11 മണിയോടെയാണ് ഇവര്‍ ഉറങ്ങാന്‍കിടന്നത്. ഞായറാഴ്ച രാവിലെ ആറു മണിക്ക് അനുഷയുടെ അമ്മ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അനുഷയെയും മകനെയും മരിച്ച നിലയില്‍ കാണപ്പെട്ടു.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് പ്രശാന്തിനെ കാണാനില്ലായിരുന്നു. വീടിന്റെ പറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് അദ്ദേഹത്തിന്റെ തിരുവണ്ണൂര്‍ മാനാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഭാര്യയേയും കുട്ടിയേയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. അനുഷ രണ്ട് മാസം ഗര്‍ഭിണിയാണ്. പ്രശാന്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്.

Keywords: Kozhikode, Kerala, Pregnant Woman, Child, Murder, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.