താനെ: എഴുപതുകാരിയായ അമ്മയെ 600 രൂപയ്ക്കുവേണ്ടി കൊന്ന് കുഴിച്ചുമൂടിയ മകന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ സഫാലി ഗ്രാമത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് പെന്‍ഷനായി ലഭിച്ച രൂപയെ ചൊല്ലി സോമവര്‍ കാലിയ വേദ്ഗ(50)യും മാതാവ് ലക്ഷ്മിയും തമ്മില്‍ തര്‍ക്കമുണ്ടായത്.പണം കൊടുക്കാത്തതില്‍ കുപിതനായ സോമവര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്നായിരുന്നു മരണമെന്ന് സഫാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ സമ്പത്ത് എന്‍. ചവാന്‍ വ്യക്തമാക്കി.
വീടിനുള്ളില്‍ തന്നെ കുഴിയെടുത്ത് അടക്കം ചെയ്തതിനാല്‍ അടുത്ത വീട്ടുകാര്‍ക്ക് പോലും ഈ കൊലപാതകത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മറ്റൊരു മകനായ ബാബന്‍ നല്‍കിയ പരാതിയാണ് കൊലപാതകിയെ പിടികൂടാന്‍ സഹായിച്ചത്. വീടിനുള്ളില്‍ മണ്ണിളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് പരാതി നല്‍കിയത്.
തഹല്‍സിദാരുടെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി മൃതദേഹം പുറത്തെടുത്തു. കൊലപാതകം( സെക്ഷന്‍ 302), തെളിവ് നശിപ്പിക്കല്‍(സെക്ഷന്‍ 201) പ്രകാരം സോമവറിനെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Key Words: Indian economy , Village, Indian city , Thane, Killed , Samwar Kaliya Vedga, Saphale village Thane city Indian state Maharashtra Laxm , Samwar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.