മറ്റൊരു പുരുഷനുമായി കാമുകിയുടെ വിവാഹമുറപ്പിച്ചു; യുവാവ് പാലത്തിൽ നിന്നും കടലിലേക്ക് ചാടി മരിച്ചു
Jul 4, 2017, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www kvartha.com 04.07.2017) മറ്റൊരു പുരുഷനുമായി കാമുകിയുടെ വിവാഹമുറപ്പിച്ചതിൽ മനംനൊന്ത് യുവാവ് പാലത്തിൽ നിന്നും കടലിലേക്ക് ചാടി മരിച്ചു. മുംബൈ സ്വദേശി പരംജിത് കൊഹ്‌ലി(24) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന്ന് മൂന്ന് മണിക്കാണ് സംഭവം.
കാമുകിയുടെ വിവാഹം ഉറപ്പിച്ചതിൽ കൊഹ്‌ലി അതീവ നിരാശനായിരുന്നുവെന്ന് ഖാർ പോലീസ് പറഞ്ഞു. അത് കൊണ്ട് തന്നെ സുഹൃത്തുക്കളുടെ കൂടെ വൈകുന്നേരം മുതൽ യുവാവ് മദ്യപിച്ചിരുന്നു. തുടർന്ന് കൊഹ്‌ലിയെ വീട്ടിൽ കൊണ്ടിറക്കി. എന്നാൽ വീട്ടിലെത്തിയ ശേഷം യുവാവ് ഒരു ടാക്സി വിളിച്ചു ബാന്ദ്ര വോർളി പാലത്തിനടുത്തേക്ക് പോകുകയായിരുന്നു, പോലീസ് വിശദീകരിച്ചു.
മകനെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് ജസ്പാൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി വീടിന് സമീപത്തെ സി സി ടിവി പരിശോധിച്ച പോലീസ് കൊഹ്‌ലി ഒരു ടാക്സി കാറിൽ കയറി പോകുന്നത് കണ്ടു. തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ യുവാവ് വിളിച്ചതനുസരിച്ച് പോയിരുന്നുവെന്നും ഛര്‍ദ്ദിക്കാൻ ഉണ്ടെന്ന് പറഞ്ഞതിനാൽ പാലത്തിൽ കൊണ്ടിറക്കുകയായിരുന്നുവെന്നും മൊഴി നൽകി.
അതേസമയം ഛര്‍ദ്ദിക്കുമ്പോൾ കാല് തെറ്റി കടലിലേക്ക് വീണതാണോ അതോ ആത്മഹത്യ ചെയ്തത് തന്നെയാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Image Credit: Hindustan Times
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A 24-year-old man, Paramjeet Kohli, died after jumping off Mumbai’s Bandra-Worli sea link at 3am on Sunday.According to Khar police, Kohli told his friends, with whom he spent the entire evening drinking, that he was depressed after his ex-girlfriend got engaged to another man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.