പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെള്ളിയാഴ്ച വൈകിട്ട് വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
● സംസ്കാരം ഞായറാഴ്ച കരിക്കൻകുളം സമുദായ ശ്മശാനത്തിൽ നടത്തി.
● ഭാര്യ: കവിത, മക്കൾ: അഷിൻ, അർഷിത്ത്.
പിലാത്തറ: (KVARTHA) ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവെ തെറിച്ചു റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണമടഞ്ഞു. പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപത്തെ സുമേഷ് (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് പാപ്പിനിശ്ശേരി - പിലാത്തറ കെഎസ്ടിപി റോഡിൽ വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്ന സുമേഷ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സുമേഷിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ 7.30 മുതൽ പുത്തലത്ത് മോഹനൻ സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം ഒൻപത് മണിയോടെ കരിക്കൻകുളം സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി.
പരേതനായ എം പത്മനാഭൻ - കെ നാണി ദമ്പതികളുടെ മകനാണ് സുമേഷ്. ഭാര്യ : കവിത (കവിണിശ്ശേരി).
മക്കൾ: അഷിൻ (ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി), അർഷിത്ത് (പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ : സിന്ധു, സ്മിത.
ഈ ദുഃഖവാർത്ത ഷെയർ ചെയ്യുക.
Article Summary: Man named Sumesh (47) from Pilathara died during treatment after falling off a bike on Pappinissery KSTP road.
#RoadAccident #KannurNews #KSTPRoad #BikeAccident #Pilathara #KeralaNews