നണിച്ചേരി പാലത്തിന് സമീപം വീണു കിടന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ ചികിത്സയ്ക്കിടെ മരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തളിപ്പറമ്പ് സ്വദേശി ചിറമ്മൽ ലക്ഷ്മണൻ (58) ആണ് മരിച്ചത്.
● ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
● നാട്ടുകാരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്.
● മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകും.
കണ്ണൂർ: (KVARTHA) മയ്യിൽ നണിച്ചേരി പാലത്തിന് സമീപം വീണു കിടന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് ചവനപ്പുഴ മീത്തൽ ഇ.എം.എസ് വായനശാലയ്ക്ക് സമീപത്തെ ചിറമ്മൽ ലക്ഷ്മണനാണ് (58) തിങ്കളാഴ്ച രാവിലെ എട്ടിന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴിനാണ് പാലത്തിന് മുകളിലെ സ്ലാബിൽ ഇദ്ദേഹത്തെ വീണു കിടന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: അംബിക (കൊയ്യം). മക്കൾ: അക്ഷയ്, ലിബിന. സഹോദരങ്ങൾ: ഭാസ്കരൻ (പനക്കാട്), ശാന്ത (നാറാത്ത്), പരേതരായ രാഘവൻ, യശോദ, ബാലൻ.
ഈ ദുഃഖവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Middle-aged man found near a bridge dies during treatment.
#Kannur #Mayyil #DeathNews #KeralaNews #Tragedy #Ranipuram