ട്രെയിനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ട്രെയിനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ചെങ്ങന്നൂര്‍: ട്രെയിനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ­-തിരുവനന്തപുരം മെയിലില്‍ ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി അമ്പിളി ഭവനത്തില്‍ മണിയന്റെ മകന്‍ അനീഷ്(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെന്നൈയില്‍ നിന്ന് ചങ്ങനാശേരിക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. ചങ്ങനാശേരി സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ടി.ടി.ആര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ തണുത്ത് വിറച്ച് ഒരാള്‍ കിടക്കുന്നതാണ് കണ്ടത്. ട്രെയിന്‍ ചെങ്ങന്നൂരെത്തിയപ്പോള്‍ റയില്‍വേ പോലീസിന്റെ സഹായത്തോടെ ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയതിനുശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.


Keywords: Police, Hospital, Train, Death, Anish, Doctor, Chengannur, Malayalam Vartha, Kvartha, Malayalam News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia