Found Dead | 'ആത്മഹത്യയ്ക്ക് തയാറെടുത്ത് ജലാശയത്തില്‍ ചാടി, അതുവഴി പോയ ഓടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി, വീണ്ടും ചാടി, അധ്യാപകന്‍ മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂന്നാര്‍: (www.kvartha.com) ആത്മഹത്യയ്ക്ക് തയാറെടുത്ത് ജലാശയത്തില്‍ ചാടിയ അധ്യാപകന്‍ പിന്നീട് അതുവഴി പോയ ഓടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി. പിന്നെ വീണ്ടും ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. മൂന്നാര്‍ ചൊക്കനാട് സൗത് ഡിവിഷനില്‍ ഗണേഷന്‍ (50) ആണ് ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
Aster mims 04/11/2022

Found Dead | 'ആത്മഹത്യയ്ക്ക് തയാറെടുത്ത് ജലാശയത്തില്‍ ചാടി, അതുവഴി പോയ ഓടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി, വീണ്ടും ചാടി, അധ്യാപകന്‍ മരിച്ചു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഉച്ചയോടെ സ്‌കൂളില്‍ നിന്നും ബൈകിലെത്തിയ ഇയാള്‍ ജലാശയത്തിന് സമീപത്തെ തിട്ടയില്‍ വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈസമയം അതുവഴി പോവുകയായിരുന്ന ഓടോറിക്ഷാ ഡ്രൈവറായ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി.

എന്നാല്‍, കരയ്ക്ക് കയറിയെങ്കിലും ഉടന്‍തന്നെ ഗണേശന്‍ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഓടോറിക്ഷാ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയുമെത്തി ഗണേശനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തില്‍ വീണിരുന്നു. ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ മനോവിഷമത്തിലായിരുന്നു ഗണേഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ ജ്യോതി. മക്കള്‍: ലോഗേശ്വരന്‍, അക്ഷശ്രീ.

Keywords: Man Found Dead in River, News, Local News, Dead, Obituary, Teacher, Suicide Attempt, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia