ടെന്നീസ് ക്ലബിന്റെ നീന്തല്‍ കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
Jul 10, 2012, 19:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫുജൈറ: ടെന്നീസ് ക്ലബിന്റെ നീന്തല്‍ കുളത്തില്‍ സിറിയന്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തനിച്ച് നീന്തുന്നതിനിടയില്‍ ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് നിഗമനം. ക്ലബിലെ അംഗമായ യുവാവ് ജിമ്മിലെ പരിശീലനത്തിനുശേഷം കുളത്തിലെത്തി നീന്തുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്.
നീന്തല്‍ കുളത്തിലേയ്ക്കുള്ള കവാടം ഒരു നിശ്ചിത സമയം മാത്രമേ തുറന്ന് നല്‍കാറുള്ളു. യുവാവ് കുളത്തില്‍ നീന്തുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് ക്ലബ് ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം കുളത്തില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Fujairah, Swimming pool, Tennis, club, Dead body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

