കത്തിക്കരിഞ്ഞ ഓടോറിക്ഷയ്ക്കകത്ത് യുവാവിനെ വെന്തു മരിച്ചനിലയില്‍ കണ്ടെത്തി
Aug 29, 2021, 14:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 29.08.2021) മാങ്ങാനാത്ത് കത്തിക്കരിഞ്ഞ ഓടോറിക്ഷയ്ക്കകത്ത് യുവാവിനെ വെന്തു മരിച്ചനിലയില്‍ കണ്ടെത്തി. വില്ലൂന്നി ചക്കാലയില്‍ പുത്തന്‍പറമ്പ് സ്വദേശി അനന്തകൃഷ്ണന്‍(35) ആണ് മരിച്ചത്. തുരുത്തേപാടത്തിന് സമീപമാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് ഓടോ റിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കോട്ടയം പുതുപ്പള്ളി റോഡില്‍ മക്രോണിപാലത്തിന് താഴെ റോഡില്‍ പാര്‍ക് ചെയ്ത നിലയിലായിരുന്നു വാഹനം ഉണ്ടായിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഫയര്‍ ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് വാഹനത്തിലുള്ളില്‍ ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
യുവാവ് പുതുതായി വാങ്ങിയ ഓടോ റിക്ഷയാണിത്. മാങ്ങാനം സ്‌കൂള്‍ ജംഗ്ഷനിലെ ഓടോ ഡ്രൈവറാണ് മരിച്ച അനന്തകൃഷ്ണന്‍. വില്ലൂന്നി സ്വദേശിയായ യുവാവ് മാങ്ങാനത്ത് ഭാര്യ വീട്ടിലായിരുന്നു താമസം.
വായ്പാകുടിശികയും കുടുംബ പ്രശ്നങ്ങളെയും തുടര്‍ന്ന് യുവാവ് മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

