Obituary | ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Apr 28, 2024, 18:22 IST
ADVERTISEMENT
തലശേരി: (KVARTHA) ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ്. കണ്ണൂർ ചാലയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നെടുംബ്രത്തെ പറമ്പിൽ കിണർ നിർമാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.
കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.
Keywords: Thalassery, Obituary, Heatstroke, Kannur, Hospitalized, Chala, Well, Social Health Center, Man dies due to heatstroke.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

