Obituary | ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
                                                 Apr 28, 2024, 18:22 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തലശേരി:  (KVARTHA) ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ്. കണ്ണൂർ ചാലയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നെടുംബ്രത്തെ പറമ്പിൽ കിണർ നിർമാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. 
 
 
  കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്ണുപ്രിയ, വിനയ പ്രിയ. 
  Keywords: Thalassery, Obituary, Heatstroke, Kannur, Hospitalized, Chala, Well, Social Health Center, Man dies due to heatstroke. 
    
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
