Tragedy | തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മരുമകൻ്റെ വിവാഹ ആവശ്യാർത്ഥം ഗൾഫിൽ നിന്നും വന്നതായിരുന്നു മരിച്ച സലീം
കണ്ണൂർ: (KVARTHA) കോർപറേഷൻ പരിധിയിലെ കക്കാട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ ദാരുണമായി മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീമാണ് (48) മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടിയതാണ് അപകടത്തിനിടയാക്കിയത്.. തുടർന്ന് നാട്ടുകാർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റതിനാൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

ഭാര്യ: പി വി സൗദ. മക്കൾ: സഫ്‌വാൻ സലീം, സഫ സലീം, സജവ സലീം. മരുമകൻ്റെ വിവാഹ ആവശ്യാർത്ഥം ഗൾഫിൽ നിന്നും വന്നതായിരുന്നു സലീം.