കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 02.12.2019) കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗൗരിശങ്കര്‍ ജംക്ഷനു തെക്കുവശം സര്‍വീസ് റോഡിലാണു സംഭവം. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. കാര്‍ ഏറെക്കുറെ കത്തിനശിച്ചു. അപകടത്തില്‍ ജംക്ഷന്‍ കടന്നുവന്ന കാറിനു തീപിടിച്ച് റോഡരികിലെ കാനയിലിടിച്ചു നിന്നു.

കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അതിനകം തന്നെ ടൈറ്റസ് മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാറിനുള്ളില്‍നിന്ന് പെട്രോള്‍ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കത്തിയതിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man dies after car catches fire at Kodungallur, Thrissur, News, Local-News, Accidental Death, Burnt to death, Injured, Obituary, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia