Accidental Death | വെഞ്ഞാറമൂടില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ക്ക് തലയിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം
Mar 27, 2023, 11:46 IST
തിരുവനന്തപുരം: (www.kvartha.com) വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ചു റോഡില്‍ വീണയാള്‍ക്ക് തലയിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.
തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിര്‍മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ പെട്രോള്‍ പമ്പിനു സമീപത്തുനിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെ വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ കൃഷ്ണകുമാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി കയറിയിറങ്ങി.
എന്നാല്‍ ലോറി നിര്‍ത്താതെ പോയി. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാര്‍ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൃഷ്ണകുമാറിനെ ഇടിച്ചിട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിര്‍ത്താതെ പോയ ലോറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Man died in road accident, Thiruvananthapuram, News, Police, Accidental Death, Dead Body, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.