Accidental Death | തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതരം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് തിങ്കളാഴ്ച പുലര്‍ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം.

തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ (55) ആണ് മരിച്ചത്. തെക്കു ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Accidental Death | തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം

ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷന്റെ മൃതദേഹം ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Man Died in Road Accident, Thrissur, News, Accidental Death, Obituary, Injured, Dead Body, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia