Obitaury | കണ്ണൂര്‍ നഗരത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ ചികിത്സയ്ക്കിടെ മരിച്ചു; മരണത്തിൽ ദുരൂഹത
Jun 8, 2023, 10:03 IST
പാപ്പിനിശേരി: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു. പാപ്പിനിശേരി കരിക്കന്‍കുളം സ്വദേശി ഷാജി ദാമോദരന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 17ന് പുലര്‍ചെ മൂന്നുമണിയോടെയാണ് ഷാജി ദാമോദരനെ ബോധരഹിതനായും ചോരവാര്‍ന്ന നിലയിലും കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഷാജിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാഹനാപകടമാണെന്നാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. സംഭവദിവസം രാത്രി 10 മണിയോടെ പാപ്പിനിശേരിയില്‍ റോഡരികില്‍ നിന്ന ഷാജിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയും ഗുരുതരമായ അവസ്ഥയില്‍ അതേ കാറില്‍ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി കൊണ്ടുവരികയും ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഷാജിയെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നുകളഞ്ഞുവെന്ന് സൃഹൃത്ത് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എന്നാല്‍ പാപ്പിനിശേരിയില്‍ നിന്നും ഷാജിക്ക് വാഹനമിടിച്ചുവെന്ന പരാതി വസ്തുതാപരമായി തെറ്റാണെന്ന് അന്വേഷണത്തില്‍ പിന്നീട് തെളിഞ്ഞതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അപകടമുണ്ടാക്കിയെന്ന് പറയുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹന ഉടമയെ ചോദ്യം ചെയ്തുവെങ്കിലും സംഭവദിവസം പാപ്പിനിശേരിയില്‍ വെച്ച് തങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നുവെന്നും എന്നാൽ അത് ഷാജിയെയല്ല ഇടിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. കാറിടിച്ച് പരുക്കേറ്റയാളെ അന്നുതന്നെ കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന ഇവരുടെ മൊഴിയും വിശ്വസനീയമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
അന്നേ ദിവസം ആശുപത്രിയില്‍ കാറിടിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അതു ഷാജിയല്ലെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നത്. ഷാജിക്ക് മാരകായുധം കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രാദേശിക മാധ്യമത്തിൽ ജീവനക്കാരനാണ് ഷാജി. ടി വി ദാമോദരൻ - പരേതയായ രഞ്ജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ദീപ, രൂപ. സംസ്കാരം വ്യാഴാഴ്ച പകല്‍ പയ്യാമ്പലത്ത്.
Keywords: News, Kerala, Kannur, Obituary, Man, Injured, Treatment, Police, Hospital, Investigation, Man died during treatment.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.