കുടുംബാംഗങ്ങള്‍ക്ക് അസുഖം പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു

 


കിഴക്കമ്പലം: (www.kvartha.com 11.05.2021) കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതനായ യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടം തുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് ശശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന ഭീതിയിലായിരുന്നു ശശി.

കുടുംബാംഗങ്ങള്‍ക്ക് അസുഖം പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു

ഇതോടെയാണ് വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക് ശശി മാറുകയായിരുന്നു മേയ് ഒന്നിന് സഹകരണബാങ്കില്‍ നിന്ന് കോവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റിയത്. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി.

മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി. കാളിക്കുട്ടിയാണ് മാതാവ്. ഭാര്യ: സിജ. മകന്‍: സായൂജ്.

Keywords:  Man died due to Covid, News, Local News, Health, Health and Fitness, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia