Died | പശുവിനെ മേയ്ക്കാന്‍ പോയ വൃദ്ധന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കല്യാശേരിയില്‍ കടന്നലിന്റെ കുത്തേറ്റ് വൃദ്ധന്‍ മരിച്ചു. സെന്‍ട്രല്‍ കരിക്കട്ട് മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്. രാവിലെ 9.30ഓടെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ പാപ്പിനിശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാപ്പിനിശേരിയിലെ പഴയ പിജി പ്ലൈവുഡ് കംപനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്‍.
           
Died | പശുവിനെ മേയ്ക്കാന്‍ പോയ വൃദ്ധന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

ഭാര്യ: ലളിത. മക്കള്‍: സുരേന്ദ്രന്‍ (ബലിയപട്ടം ടൈല്‍ വര്‍ക്സ്), സുമ.
മരുമക്കള്‍: പ്രിയ, മോഹനന്‍. സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍.

കുഞ്ഞിരാമനെ കൂടാതെ കല്യാശ്ശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി, നിതിന്‍ കെ സജീവന്‍ പാറപ്പുറത്ത്, റനീഷ് എം എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Died, Hospital, Treatment, Man died after being stung by wasp.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia