Died | പശുവിനെ മേയ്ക്കാന്‍ പോയ വൃദ്ധന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു
Nov 10, 2022, 22:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കല്യാശേരിയില്‍ കടന്നലിന്റെ കുത്തേറ്റ് വൃദ്ധന്‍ മരിച്ചു. സെന്‍ട്രല്‍ കരിക്കട്ട് മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തെ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്. രാവിലെ 9.30ഓടെ വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ പാപ്പിനിശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാപ്പിനിശേരിയിലെ പഴയ പിജി പ്ലൈവുഡ് കംപനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്‍.
ഭാര്യ: ലളിത. മക്കള്‍: സുരേന്ദ്രന്‍ (ബലിയപട്ടം ടൈല്‍ വര്‍ക്സ്), സുമ.
മരുമക്കള്‍: പ്രിയ, മോഹനന്‍. സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍.
കുഞ്ഞിരാമനെ കൂടാതെ കല്യാശ്ശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി, നിതിന്‍ കെ സജീവന്‍ പാറപ്പുറത്ത്, റനീഷ് എം എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Died, Hospital, Treatment, Man died after being stung by wasp.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.