Accidental Death | നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരുക്ക്; അപകടം വിദേശത്തുനിന്നും എത്തിയ ബന്ധുവിനേയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു, കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്ക്. ആലപ്പുഴ പുറക്കാട് വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു.

Accidental Death | നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരുക്ക്; അപകടം വിദേശത്തുനിന്നും എത്തിയ ബന്ധുവിനേയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍

വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം സ്വദേശി പ്രസന്നകുമാറാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിതിന്‍, നൂറനാട് സ്വദേശി ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്നെത്തിയ നിതിനെയും കൂട്ടി മടങ്ങുന്ന വഴി പുറക്കാട് പുത്തന്‍നടയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച പ്രസന്നകുമാറിന്റെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Man died, 2 injured in road accident, Alappuzha, News, Accidental Death, Obituary, Injured, Hospital, Treatment, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia