വെള്ളിക്കീലിൽ ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

 
Photo of TP Ramakrishnan who died in houseboat

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ റിട്ടയേർഡ് സീനിയർ സൂപ്രണ്ടായിരുന്നു.
● തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
● മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
● സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉരുവച്ചാലിലെ വീട്ടുവളപ്പിൽ നടക്കും.

കണ്ണൂർ: (KVARTHA) വെള്ളിക്കീലിൽ ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ പാട്ടു വെച്ച് നൃത്തം ചെയ്തുകൊണ്ടിരുന്ന ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കച്ചേരിയിലെ ഗോവിന്ദം വീട്ടിൽ ഹരിഹര ടി.പി. രാമകൃഷ്ണൻ (66) ആണ് അന്തരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊറാഴ വെള്ളിക്കീൽ പാർക്കിലായിരുന്നു സംഭവം.

Aster mims 04/11/2022

കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും വെള്ളിക്കീലിൽ ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു രാമകൃഷ്ണൻ. ബോട്ടിൽ പാട്ട് വെച്ച് ഡാൻസ് കളിക്കുന്നതിനിടെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 

ഉടൻതന്നെ ഇദ്ദേഹത്തെ ചെറുകുന്നിലെ സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ സീനിയർ സൂപ്രണ്ടായി വിരമിച്ചയാളാണ് ഹരിഹരൻ. പരേതനായ കരിപ്പാളി ഗോപാലൻ നമ്പ്യാരുടെയും താഴെപ്പള്ളി ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: പത്മജ (കയനി യു.പി. സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക). മക്കൾ: ആദർശ് (ഡാറ്റാ അനലിസ്റ്റ് ബംഗളൂരു), അശ്വിൻ (കാനഡ). മരുമകൾ: അഞ്ജലി ശശികുമാർ (തലശ്ശേരി).

സഹോദരങ്ങൾ: ടി.പി. രാജീവൻ (റിട്ടയേർഡ് അധ്യാപകൻ ധർമ്മടം കോർണേഷൻ യു.പി. സ്കൂൾ), രമേഷ് ബാബു (ബ്രിട്ടീഷ് പെട്രോളിയം - സിംഗപ്പൂർ), ശ്യാമള (റിട്ടയേർഡ് പ്രധാനാധ്യാപിക സൗമ്യത മെമ്മോറിയൽ യു.പി. സ്കൂൾ), ശ്രീജ (അധ്യാപിക വേളം ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഉരുവച്ചാൽ ഗോവിന്ദം വീട്ടുവളപ്പിൽ നടക്കും.

ഈ വാർത്ത പങ്കുവെക്കൂ.

Article Summary: 66-year-old retired official from Mattannur collapsed and died while dancing on a houseboat during a family trip in Kannur.

#KannurNews #Vellikkeel #HouseboatDeath #Mattannur #Tragedy #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia