ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുമളി: (www.kvartha.com 31.08.2021) ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പന്‍താനം ധനീഷ് (24) പുറ്റടി രഞ്ജിത്ത് ഭവനില്‍ അഭിരാമി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ കമിതാക്കളാണെന്നും ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു. 
Aster mims 04/11/2022

ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെയും യുവതിയെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി


തിങ്കളാഴ്ചയാണ് സംഭവം. രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ അഭിരാമി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ തങ്ങള്‍ ജീവനൊടുക്കാന്‍  പോകുന്നു എന്ന സന്ദേശം ധനേഷ് തന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് കൈമാറിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 

ഇവരില്‍ ഒരാള്‍ ഈ വിവരം ഉടന്‍തന്നെ പൊലീസിനെയും വീട്ടുകാരെയും വിളിച്ചറിയിച്ചു. തുടര്‍ന്ന് കുമളിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഒരു ലോഡ്ജ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords:  News, Kerala, State, Kumali, Obituary, Death, Police, Man and woman found dead in Kumali 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia