നടന്നുപോകുമ്പോൾ നിയന്ത്രണം വിട്ട ലോറി ഇടിച്ചുതെറിപ്പിച്ചു; നാഗ്പൂരിൽ മലയാളി യുവാവ് മരിച്ചു
ADVERTISEMENT
● കണ്ണൂർ മാണിയൂർ സ്വദേശി പി.പി.കെ. ശ്യാംകൃഷ്ണനാണ് മരിച്ചത്.
● ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോമെഡിക്കൽ എൻജിനീയറായിരുന്നു ശ്യാംകൃഷ്ണൻ.
● ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രി വളപ്പിൽ വെച്ചാണ് അപകടമുണ്ടായത്.
● സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് നടന്നു പോകുകയായിരുന്ന ശ്യാംകൃഷ്ണനെ ഇടിക്കുകയായിരുന്നു.
● അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി അമന് ഗുരുതരമായി പരിക്കേറ്റു.
● ആറ് മാസം മുൻപാണ് ശ്യാംകൃഷ്ണൻ നാഗ്പൂരിൽ ജോലിയിൽ പ്രവേശിച്ചത്.
മയ്യിൽ: (KVARTHA) നാഗ്പൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മാണിയൂർ തരിയേരി സ്വദേശി പി.പി.കെ. ശ്യാംകൃഷ്ണൻ (26) ആണ് മരിച്ചത്. നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോമെഡിക്കൽ എൻജിനീയറായിരുന്നു ശ്യാംകൃഷ്ണൻ. ആറ് മാസം മുൻപാണ് ഇദ്ദേഹം ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
ആശുപത്രി വളപ്പിൽ വെച്ച് അപകടം
ഞായറാഴ്ച (സെപ്തംബർ 20) ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രി വളപ്പിൽ വെച്ചാണ് അപകടമുണ്ടായത്. കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട്, നടന്നു പോകുകയായിരുന്ന ശ്യാംകൃഷ്ണനെ ഇടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
അപകടസമയത്ത് ശ്യാംകൃഷ്ണന് ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ അമന് (26) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ഇപ്പോൾ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
സിപിഎം തരിയേരി ബ്രാഞ്ച് അംഗം പി.പി.കെ. ബാലകൃഷ്ണന്റെയും എൻ. ബീനയുടെയും മകനാണ് ശ്യാംകൃഷ്ണൻ. സഹോദരൻ: ശരത്കൃഷ്ണൻ. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കരിക്കും.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Kannur youth working as biomedical engineer dies in a truck crash at Nagpur.
#NagpurAccident #KannurNews #RoadAccident #MalayalamNews #ManiyoorNews #Kvartha #AnjanaNews
