Obituary | ദോഹയിൽ മലയാളി യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു

​​​​​​​

 
Raees Najeeb, Malayali Youth Engineer Dies in Doha
Raees Najeeb, Malayali Youth Engineer Dies in Doha

Photo: Arranged

● തിരുവനന്തപുരം സ്വദേശി റഈസ് നജീബ് ആണ് മരിച്ചത് 
● യുകെയിൽ നിന്നാണ് എൻജിനീയറിംഗ് ബിരുദം നേടിയത്.
● ദുബൈയിൽ പുതിയ ജോലിക്ക് പ്രവേശിക്കാനിരിക്കുകയായിരുന്നു.

ദോഹ: (KVARTHA) മലയാളി യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശി റഈസ് നജീബ് (21) ആണ് മരിച്ചത്. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫ് - ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബ് ദമ്പതികളുടെ മകനാണ്. 

പഠനത്തിൽ മിടുക്കനായിരുന്ന റഈസ്, യു കെയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം ദോഹയിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ലഭിക്കുകയും, അവിടെ പ്രവേശിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 

ഫായിസ് നജീബ്, റൗദാ നജീബ് എന്നിവർ സഹോദരങ്ങളാണ്. റഈസിന്റെ പിതാവ് നജീബ് ഹനീഫ് പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ്. പ്രവാസി വെൽഫെയർ  തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഖത്തർ ഘടകം അനുശോചനം രേഖപ്പെടുത്തി.

#Doha #Malayali #Engineer #Qatar #Tragedy #Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia