മലയാളി യുവാവ് ബഹ്‌റൈനില്‍ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചു

 


ADVERTISEMENT

മനാമ: മലയാളി യുവാവ്  ബഹ്‌റൈനില്‍ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചു. ബഹ്‌റൈനില്‍ തിങ്കളാഴ്ച  രാവിലെ അല്‍ നമല്‍ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ്  മാവേലിക്കര പൗവത്തില്‍ വീട്ടില്‍ ഗീവര്‍ഗീസ് ചെറിയാന്റെ മകന്‍ ജിജോ വര്‍ഗീസ് (22) മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പത്തനംതിട്ട സ്വദേശികളായ തോമസ് പി. ജോര്‍ജ്, എബി മാത്യു എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

മലയാളി യുവാവ്  ബഹ്‌റൈനില്‍ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചുരണ്ടു വര്‍ഷമായി ജിജോ അല്‍ നമല്‍ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ മെക്കാനിക്കല്‍ ടെക്‌നീഷ്യനായി ജോലി നോക്കുകയാണ്. അവിവാഹിതനാണ്. ജിജോയുടെ പിതാവ് ഗീവര്‍ഗീസ് ചെറിയാനും എട്ടു വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ തന്നെയാണ് ജോലിചെയ്യുന്നത്. ജിജോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.  എല്ലാ സഹായങ്ങളും
ചെയ്യുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Also Read:
റിഷാദ് കൊലക്കേസ് വിധി കോടതിയോടുള്ള വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു: എ.അബ്ദുര്‍ റഹ് മാന്‍

Keywords:  Bahrain, Youth, Dead, Manama, Accident, Mavelikkara, Son, Injured, Pathanamthitta, Natives, Hospital, Treatment, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia