ടാന്‍സാനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

 



തിരുവനന്തപുരം: ടാന്‍സാനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു.
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് പോങ്ങുംമൂട് വൃന്ദാഭവനില്‍ സഞ്ജീവ് കുമാറിന്റെ ഭാര്യ മീര(50) ആണ് മരിച്ചത്. സഞ്ജീവ് കുമാറും കുടുംബവും 12 വര്‍ഷമായി ടാന്‍സാനിയയിലായിരുന്നു താമസിക്കുന്നത്. ടാന്‍സാനിയയില്‍ നിരവധി ശാഖകളുള്ള 'എം ബാങ്കിന്റെ' ഉടമകള്‍ കൂടിയാണ് ഇ­വര്‍.

തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടുകൂടിയാണ് സംഭവം ന­ടന്നത്. മീരയോട് താന്‍ ഉടന്‍ വീട്ടിലെത്തുമെന്ന് സഞ്ജീവ് കുമാര്‍ അറിയിക്കുകയുണ്ടായി. പിന്നീട് വീട്ടിലെത്തിയ സഞ്ജീവ് കുമാറാണ് മീരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോളിങ് ബെല്‍ കേട്ട് ഭര്‍ത്താവാണെന്ന് കരുതി വാതില്‍ തുറന്ന മീരയെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തിയതാകാമെന്ന് കരുതു­ന്നു.

ടാന്‍സാനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചുറിട്ട. പോലീസ് സൂപ്രണ്ട് രാമചന്ദ്രന്റെ മകളാണ് മീര. മൃതദേഹം ബുധനാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏക മകന്‍ ശിവ അമേരിക്കയില്‍ എം.ബി.എ വിദ്യാര്‍ത്ഥിയാണ്.

Keywords:  Tarzania,Malayalee,Robbery, Gun attack, House Wife, Dead, Thiruvananthapuram, Africa, Family, Bank, Son, America, MBA student, Flight, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia