Photo: Arranged
● ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു അന്ത്യം.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
● റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിലായിരുന്നു ജോലി.
റിയാദ്: (KVARTHA) പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ വെങ്ങരയിലെ പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ കനാടത്ത് മുരളീധരൻ (52) ആണ് മരിച്ചത്.
ആറു മാസം മുമ്പ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതായിരുന്നു മുരളീധരൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ ഫ്‌ളൈ നാസ് എയർലൈൻസിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. റിയാദിലെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
#MalayaliExpat #RIP #SaudiArabia #Kerala #condolences #obituary #KeraliteAbroad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.